പൊ​ന്‍​കു​ന്നം: പൊ​ന്‍​കു​ന്നം-​പാ​ലാ റോ​ഡി​ല്‍ അ​ട്ടി​ക്ക​ലി​ന്‌ സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ പ​ച്ച​ക്ക​റി വ്യാ​പാ​രി മ​രി​ച്ചു. പൊ​ന്‍​കു​ന്നം ടൗ​ണി​ലെ ബെ​സ്റ്റ്‌ വെ​ജി​റ്റ​ബി​ള്‍​സ്‌ ഉ​ട​മ പൊ​ന്‍​കു​ന്നം ന​ള​ത്തി​ല്‍ സി. ​ര​വീ​ന്ദ്ര​ന്‍ (ജോ​ണ്‍ ബോ​സ്‌-52) ആ​ണ്‌ മ​രി​ച്ച​ത്‌. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​അ​ട്ടി​ക്ക​ലി​ന്‌ സ​മീ​പം പ​ഴ​യ ആ​ര്‍​ടി ഓ​ഫീ​സ്‌ പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ മി​നി ലോ​റി ഒ​രു ബൈ​ക്കി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ചു. ഇ​തി​നി​ട​യി​ല്‍ മി​നി ലോ​റി ര​വീ​ന്ദ്ര​നെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ക​ട തു​റ​ക്കാ​നാ​യി പൊ​ന്‍​കു​ന്ന​ത്തേ​ക്ക്‌ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു ര​വീ​ന്ദ്ര​ന്‍.ബൈ​ക്ക്‌ യാ​ത്രി​ക​ന്‍ ഇ​ള​ങ്ങു​ളം കൂ​രാ​ലി കു​മാ​ര​മം​ഗ​ല​ത്ത്‌ കെ.​എ​സ്‌. ബി​ജു​മോ​ന്‍ (51), സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മു​ണ്ട​ക്ക​യം ക​രി​നി​ലം ചെ​റു​പി​ളാ​വ​ത്ത്‌ മ​ണി​ക​ണ്‌​ഠ​ന്‍ (50) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ മി​നി ലോ​റി പൊ​ന്‍​കു​ന്നം പോ​ലീ​സ്‌ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ണ്ണി​മ​ല കു​ള​ങ്ങ​ര കു​ടും​ബാം​ഗം റീ​ന​യാ​ണ്‌ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: ഏ​യ്‌​ഞ്ച​ല്‍ (വി​ദ്യാ​ര്‍​ഥി​നി, കി​റ്റ്‌​സ്‌ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്‌, ചെ​ങ്ങ​ളം, പ​ള്ളി​ക്ക​ത്തോ​ട്‌), അ​ന്ന (എ​ട്ടാം​ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​നി, സെ​ന്‍റ് മേ​രീ​സ്‌ ജി​എ​ച്ച്‌​എ​സ്‌​എ​സ്‌, കാ​ഞ്ഞി​ര​പ്പ​ള്ളി). സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന്‌ പൊ​ന്‍​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍

LEAVE A REPLY

Please enter your comment!
Please enter your name here