കോരുത്തോട്: ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. പുലിക്കുന്ന് സ്വദേശി ആലുങ്കൽതടത്തിൽ മാത്യു ജോസഫ് (62) ആണ് മരിച്ചത്. കോരുത്തോട് അടുപ്പുകല്ലേൽപടിക്ക് സമീപം ഇന്നലെ രാവിലെ 8.15നായിരുന്നു അപകടം. സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന തീർഥാടന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടൻതന്നെ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാല മാർ സ്ലീവ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ സാറാമ്മ മാത്യു. മക്കൾ: ബിബിൻ മാത്യു, സെഫീന മാത്യു. മരുമക്കൾ: അജിനു, ബിനു.
സംസ്കാരം നാളെ രാവിലെ 11ന് എരുമേലി കനകപ്പലം ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ.