പാലക്കാട്: ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടി.ടി.ഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റെയിൽവേ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടിസ് അയച്ചു.

തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർമാർ പരാതി വിശദമായി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഡി.ആർ.ഇ.യു (പാലക്കാട്) ഡിവിഷണൽ സെക്രട്ടറി വി.സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

ആയിരത്തോളം ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. ഇതിൽ 30 ശതമാനം വനിതകളാണ്. റെയിൽവേയുടെ മുൻനിര ജീവനക്കാരായ ടി.ടി.ഇമാർക്ക് ജോലിക്ക് ശേഷം വിശ്രമിക്കാൻ റെയിൽവേ സ്ഥലം നൽകാത്തതിനാൽ നിലത്ത് കിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു.

തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, മംഗലാപുരം, പാലക്കാട് ഡിവിഷനുകളിൽ റെയിൽവേ ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ള യാതൊരു സൗകര്യമില്ല. ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം പോലുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here