കൊല്ലം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.  വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്. സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള ക്യു. ആര്‍. കോഡും ഹെല്‍പ്‌ലൈന്‍ നമ്പരുമൊക്കെയാണ് അവസാനതാളില്‍.പ്രകാശന വേളയില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ജേക്കബ് സഞ്ജയ് ജോണ്‍, കെ. പി. ദീപ്തി, ജിയോ ടി. മനോജ്, ഷീജ ബീഗം, എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here