പിലാത്തറ: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം കൊണ്ടുപിടിച്ചുനടക്കുമ്പോൾ കൗതുകവും ജിജ്ഞാസയും നിറച്ച് 37 വർഷം മുമ്പുള്ള ചുവരെഴുത്ത്. ഏഴിമല റെയിൽവെ ഗേറ്റിന് സമീപം കുഞ്ഞിമംഗലം തെക്കുമ്പാട്ടാണ് 1987ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഓർമ്മകളിലേക്ക് വെളിച്ചം വീശുന്ന ഈ ചുവരെഴുത്തുള്ളത്.
അന്ന് പയ്യന്നൂർ നിയോജക മണ്ഡലത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച സി പി.നാരായണന് വേണ്ടി റോഡരികിലുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ഇത് തെളിഞ്ഞുനിൽക്കുന്നത്. നീലം ഉപയോഗിച്ച് മനോഹരമായി വരച്ച അരിവാൾ ചുറ്റികയും വോട്ടഭ്യർത്ഥനയും. ഒപ്പം താഴെയായി കാസർകോട്ട് നിന്നും ഇക്കുറി മത്സരിക്കുന്ന എം.വി.ബാലകൃഷ്ണന് വോട്ടഭ്യർത്ഥിച്ചുള്ള പുത്തൻ പോസ്റ്ററുകളും നിറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here