കോട്ടയം: പബ്ലിക് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി, ന്യൂവേവ് ഫിലിംസൊസൈറ്റി എന്നിവർ സംയുക്തമായി നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 10 മുതൽ 12വരെ പബ്ലിക് ലൈബ്രറി ചിത്രതാര മിനി തിയറ്ററിൽ നടക്കും.10ന് വൈകുന്നേരം നാലിന് സംവിധായകൻ ജയരാജ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളിടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, മാനേജിംഗ് കമ്മിറ്റിയംഗം റബേക്ക ബേബി ഐപ്പ്, ന്യൂവേവ് ഫിലിം സൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ എന്നിവർ പ്രസംഗിക്കും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ മുഖ്യകഥാപാത്രങ്ങളായി കുട്ടികളുടെ പ്രശ്നങ്ങൾ പ്രമേയമാകുന്ന ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 10ന് ഉച്ചകഴിഞ്ഞ് രണ്ടിന് ‘ചിൽഡ്രൻ ഓഫ് ഹെവൻ’, വൈകുന്നേരം അഞ്ചിന് ‘ദ കിഡ്’,11ന് ഉച്ചകഴിഞ്ഞ് രണ്ടിന് ‘ദ കോസിംഗ്’ നാലിന് ‘ബെല്ലി ആൻഡ് സെബാസ്റ്റ്യൻ’, 12ന് ഉച്ചകഴിഞ്ഞ് രണ്ടിന് ‘ഹൈദി’, വൈകുന്നേരം നാലിന് ‘പെലേ’ എന്നീ ആറു പ്രശസ്ത സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം