തൃശ്ശൂർ: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേക്കു കായികതാരങ്ങളെ തിരഞ്ഞെടുക്കാൻ തൃശ്ശൂരിൽ മേഖലാതല സെലക്ഷൻ നടത്തും. തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ വിദ്യാർഥികൾക്ക് ഏഴ്, എട്ട്, പ്ലസ് വൺ ക്ലാസ്, അണ്ടർ–14 വുമൻ ഫുട്ബോൾ അക്കാദമി എന്നിവയിലേക്ക് ശനിയാഴ്ചയും ഡിഗ്രി ഒന്നാംവർഷ ക്ലാസിലേക്ക് 21-നും കോർപറേഷൻ മൈതാനത്ത് സെലക്ഷൻ നടത്തും.

വിദ്യാർഥികൾ സ്പോർട്സ് കിറ്റ്, വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏതു ക്ലാസിൽ പഠിക്കുന്നുവെന്നതിന് പ്രധാന അധ്യാപകൻ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, കായികമികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (അസ്സലും പകർപ്പും) എന്നിവയുമായി രാവിലെ എട്ടിന് വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. പങ്കെടുക്കുന്നവർ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here