ചെ​റു​പു​ഴ: ചെ​റു​പു​ഴ ബാ​ല​വാ​ടി റോ​ഡി​ലെ പ്ലാ​ക്കു​ഴി​യി​ൽ ബി​നോ​യി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ തീ​യി​ട്ടു ന​ശി​പ്പി​ച്ച​ത്.സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ബി​നോ​യി മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് അ​യ​ൽ​വാ​സി​യാ​ണ് ബി​നോ​യി​യെ വി​ളി​ച്ച് വി​വ​രം പ​റ​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ത്തി​യെ​ങ്കി​ലും ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

തൊ​ട്ട​ടു​ത്തു കി​ട​ന്ന കാ​റി​നും ചെ​റി​യ രീ​തി​യി​ൽ കേ​ടു​പ​റ്റി. ഷെ​ഡി​ന്‍റെ ഷീ​റ്റും വീ​ടി​ന്‍റെ ഭി​ത്തി​യു​മൊ​ക്കെ തീ ​ക​ത്തി​യ​തി​നാ​ൽ ക​രി​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ​യ്ക്ക​രു​കി​ൽ ചാ​ക്കി​ൽ കെ​ട്ടി​വെ​ച്ചി​രു​ന്ന അ​ട​യ്ക്ക​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here