തൃ​ശൂ​ർ: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു കേ​സി​ൽ ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ൻ ഷോ​പ്പി ഉ​ട​മ​ക​ളു​ടെ 212 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടി. ഹൈ​റി​ച്ച് ത​ട്ടി​പ്പി​ൽ ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.ക​ന്പ​നി സ​മാ​ഹ​രി​ച്ച പ​ണ​ത്തി​ൽ 482 കോ​ടി രൂ​പ മാ​ത്രം ശേ​ഖ​രി​ച്ച​ത് ക്രി​പ്റ്റോ ക​റ​ൻ​സി വ​ഴി​യാ​ണെ​ന്നും ഇ​ഡി പ​റ​യു​ന്നു. ഇ​ഡി റെ​യ്ഡി​നെ​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ് പ്ര​താ​പ​നും ഭാ​ര്യ​യും വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം മു​ങ്ങി​യി​രു​ന്നു.

ഇ​വ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 2019 ലാ​ണ് പ്ര​താ​പ​നും ഭാ​ര്യ ശ്രീ​ന​യും ചേ​ർ​ന്ന് ഹൈ​റി​ച്ച് ക​ന്പ​നി ആ​രം​ഭി​ക്കു​ന്ന​ത്.ഹൈ​റി​ച്ച് ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ മ​റ​വി​ല്‍ കു​റ​ഞ്ഞ​ത് 1,630 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നും കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പാ​ണി​തെ​ന്നും ചേ​ര്‍​പ്പ് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here