മലപ്പുറം:മലപ്പുറത്തും ഇരട്ട വോട്ട് വിവാദം. ഒരു ബൂത്തില്‍ മാത്രം പത്ത് പേര്‍ക്ക് ഇരട്ട വോട്ടെന്ന് കണ്ടെത്തല്‍.മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ നാല്‍പതാം നമ്പര്‍ ബൂത്തിലാണ് അപാകത. ഇലക്ഷന്‍ കമ്മീഷന് വീഴ്ച സംഭവിച്ചുവെന്നാണ് ആക്ഷേപം.

ഒരു വോട്ടര്‍ക്ക് രണ്ട് ബൂത്തുകളിലാണ് വോട്ട്. അര്‍ഹരായ 19 പേരെ ലിസ്റ്റില്‍ നിന്നും വെട്ടിയതായും ആരോപണമുണ്ട്. ഇരട്ട വോട്ട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.ബിഎല്‍ഒമാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ലിസ്റ്റില്‍ മാറ്റം വരുത്തിയില്ലെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here