ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പൊതുജനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നോ യുവര്‍ കാന്‍ഡിഡേറ്റ് (കെവൈസി) എന്ന ആപ്പാണ് ഇതിനായി സജീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.വോട്ടര്‍മാര്‍ക്ക് ഓരോ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കെവൈസി ആപ്പിലൂടെ അറിയാന്‍ സാധിക്കും. ഉപഭോക്തൃ സൗഹൃദ മൊബൈല്‍ ആപ്പായ കെവൈസിയില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ നല്‍കിയാല്‍ വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളും നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here