തുലാപ്പള്ളി :കാട്ടാനയുടെ ആക്രമണത്തിൽ തുലാപ്പള്ളിയിൽ വീട്ടുമുറ്റത്ത്  ഏപ്രിൽ ഒന്നിന് വെളുപ്പിന്  രാത്രിയിൽ കൊല്ലപ്പെട്ട കുടിലിൽ ബിജു (48 ) ന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം… അധികൃതർ എത്തി ചർച്ച നടത്തുന്നതാണ് ദൃശ്യം… നഷ്‌ട പരിഹാരം അടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിച്ചു. പരിഹാര നടപടികൾ 24 മണിക്കൂറിനകം സ്വീകരിക്കാമെന്ന ഉറപ്പിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ നാട്ടുകാർ വിട്ടുനൽകി. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ മൃതദേഹം സംസ്ക്കരിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു..പത്തനംതിട്ട ജില്ലാ കളക്ടര്    പ്രേം കൃഷ്ണൻ   രാവിലെ തന്നെ തുലാപ്പള്ളി വട്ടപ്പാറയിൽ എത്തി .സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടു ,നാട്ടുകാരുടെ വികാരങ്ങളും പരാതികളും കേട്ട്   ഉറപ്പു നൽകി ,നാട്ടുകാരുടെ പ്രതിഷേധം ഒതുങ്ങി .പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ,ബിജുവിന്റെ കുടുംബത്തിന് ജോലി ,എന്നിവ ഉറപ്പു നൽകി . ഡി എഫ് ഓ എത്തിയ ശേഷം ഫെൻസിങ് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കുമെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി .‍

LEAVE A REPLY

Please enter your comment!
Please enter your name here