കോട്ടയം:കേരളാകോൺഗ്രസ് യുഡിഎഫ് വിഭാഗം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പാർട്ടി വിട്ടതിന് ശേഷം കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് എന്ന പാർട്ടി ഇന്ന് ദർശന ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃയോഗത്തിൽ രൂപീകരിച്ച് NDA യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

തുടർന്ന് കോട്ടയം NDA സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി രൂപീകരണയോഗത്തിൽ പങ്കെടുത്തു പ്രവർത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ദർശന ഓഡിറ്റോറിയത്തിൽ നടന്ന പാർട്ടി രൂപീകരണ യോഗം പ്രശസ്ത കലാകാരനും ലോക റെക്കോർഡിന് ഉടമയുമായ ഡോക്ടർ നിരണം രാജൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

സജി മഞ്ഞക്കടമ്പലിന്റെ അധ്യക്ഷത്യയിൽ ചേർന്ന യോഗത്തിൽ ഡോക്ടർ ദിനേശ് കർത്താ പാർട്ടി പ്രഖ്യാപനവും ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു… പ്രസ്തുത യോഗത്തിൽ പ്രസാദ് ഉരുളികുന്നം, റോയി ജോസ് തുണ്ടുമുറിയിൽ , പ്രൊഫസർ ബാലു ജി വെള്ളിക്കര, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ മണിമല, ടിജോ കൂട്ടുമേൽ കാട്ടിൽ, ബിനു ആയിരമല, പ്രതീഷ് പട്ടിത്താനം, ജിതിൻ പ്രാക്കുഴി എന്നിവർ പ്രസംഗിച്ചു.

കേരളാകോൺഗ്രസ്സ് ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ഭാരവാഹികളായി സജി മഞ്ഞക്കടമ്പിൽ ചെയർമാൻ, ഡോക്ടർ ദിനേശ് കർത്താ വർക്കിംഗ് ചെയർമാൻ, പ്രൊഫസർ ബാലു ജി വള്ളിക്കര വൈസ് ചെയർമാൻ പ്രസാദ് ഉരുളികുന്നം, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി റോയി ജോസ് തുണ്ടുമുറിയിൽ ട്രഷറർ, മോഹൻദാസ് അമ്പലാറ്റിൽ , അഡ്വ സെബാസ്റ്റ്യൻ മണിമല സെക്രട്ടറിമാർ , ടിജോ കൂട്ടുമ്മേൽ യൂത്ത് ഫ്രണ്ട് സംസ്ഥാന കോർഡിനേറ്ററായും , ബിനു ആയിരമല കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കോർഡിനേറ്ററായും തിരഞ്ഞെടുത്തു.

ആഗസ്റ്റ് 30 നു മുൻപു 14 ജില്ലാ കമ്മിറ്റികളും രൂപീകരിച്ചതിനു ശേഷം പോഷക സംഘടനാ ഭാരവാഹികളെയും പാർട്ടിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളെയും എറണാകുളത്ത് വച്ച് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ച് പ്രഖ്യാപിക്കുമെന്ന് ചെയർമാൻ സജി മഞ്ഞക്കടമ്പിലും പ്രസാദ് ഉരുളികുന്നവും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here