പാലക്കാട് : പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. . മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി 6.35-ന് മാത്രമേ യാത്ര തുടങ്ങു എന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) 10നും 21നും രാത്രി 11.45-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽസ്റ്റേഷനിൽ നിന്ന് 12.15-ന് പുറപ്പെടും. മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610) 11നും 22നും രാവിലെ 5.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽസ്റ്റേഷനിൽ നിന്ന് രാവിലെ 5.45-ന് പുറപ്പെടും.

മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605) 14 മുതൽ 19 വരെ കൊല്ലം ജങ്ഷനിൽ സർവീസ് ഉണ്ടാകില്ല. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) 15 മുതൽ 20വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 4.38-ന് യാത്ര പുറപ്പെടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് 16, 18, 23 തീയതികളിൽ ആലപ്പുഴ, എറണാകുളം ജങ്ഷൻ ഒഴിവാക്കി, കോട്ടയം, എറണാകുളം ടൗൺ വഴിയാകും ഓടുക.

LEAVE A REPLY

Please enter your comment!
Please enter your name here