പാലക്കാട്
: സാമൂഹ്യനീതിവകുപ്പ് ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു. നിവേദനങ്ങൾക്കൊടുവിൽ തുക നൽകാൻ ഉത്തരവായെങ്കിലും സാങ്കേതികക്കുരുക്കുമൂലമാണ് വിതരണം തടസ്സപ്പെടുത്തുന്നത്.2022-23 അധ്യയനവർഷത്തെ സാമൂഹ്യനീതിവകുപ്പിന്റെ ഭിന്നശേഷി സ്കോളർഷിപ്പ് ലഭിക്കേണ്ടത് 2023 മാർച്ചിലാണ്. എന്നാൽ, ഒരുവർഷത്തിനുശേഷമാണ് തുക വിതരണം ചെയ്യാൻ ഉത്തരവിറങ്ങിയത്. ഒരുവർഷം കഴിഞ്ഞ് 2024 മാർച്ചിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായെന്നാണ്‌ തദ്ദേശസ്ഥാപന അധികൃതർ ബന്ധപ്പെട്ട അധ്യാപകരോട് പറഞ്ഞത്.

36,000 രൂപയിൽത്താഴെ വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കാണ് സാമൂഹ്യനീതിവകുപ്പ് സ്കോളർഷിപ്പ് നൽകിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here