ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷ(കെ-ടെറ്റ്)യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി ബുധനാഴ്ചമുതൽ ഏപ്രിൽ 26 വരെ അപേക്ഷിക്കാം

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപവീതവും ഫീസ് അടയ്ക്കണം.

ഓൺലൈൻ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.inpareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുപ്രാവശ്യംമാത്രമേ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗനിർദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചുമനസ്സിലാക്കിയശേഷംമാത്രം അപേക്ഷ സമർപ്പിക്കണം.

പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകൾ പ്രകാരമുള്ള ഫോട്ടോ അപലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ജൂൺ മൂന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here