തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐ മന്ത്രിമാരെ അവഗണിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നടപടിയിൽ പരസ്യ പ്രതിഷേധവുമായി മന്ത്രി ജെ. ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറച്ച വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഓരോ വകുപ്പിൽ നിന്ന് എട്ട് ശതമാനം വിഹിതം വെട്ടിക്കുറച്ചെന്നാണ് അറിയാൻ സാധിച്ചതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.രാവിലെ ഭക്ഷ്യ വകുപ്പിന് ബജറ്റിൽ കൂടുതൽ തുക അനുവദിക്കാത്തതിൽ പരസ്യ പ്രതിഷേധവുമായി മന്ത്രി ജി.ആർ. അനിൽ രംഗത്തു വന്നിരുന്നു. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്നും പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി അനിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here