ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മ​ഴ​യും അ​ത് കാ​ര​ണ​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ദു​ബാ​യി വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​ൽ​പം നേ​ര​ത്തെ ഇ​റ​ങ്ങ​ണം.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നേ​രി​ട്ട് ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ക്ക​ണ​മെ​ന്നു രാ​ജ്യ​ത്തെ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും നി‍​ർ​ദേ​ശി​ച്ചു.ഷാ​ർ​ജ, ദു​ബാ​യി എ​മി​റേ​റ്റു​ക​ളി​ൽ സ്കൂ​ളു​ക​ളി​ൽ വി​ദൂ​ര പ​ഠ​ന​രീ​തി സ്വീ​ക​രി​ക്കും. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here