പു​ന​ലൂ​ര്‍: വേ​ന​ൽ ശ​ക്ത​മാ​യി വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​യ്​​ക്കും. വ​ന​ത്തി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ വ​ന്യ​ജീ​വി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പാ​ല​രു​വി തോ​ട്ടി​ൽ എ​ത്തു​ന്ന​തും പ​രി​ഗ​ണി​ച്ചാ​ണ് പാ​ല​രു​വി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ചെ​റി​യ​തോ​തി​ലാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ ജ​ല​മു​ള്ള​ത്‌.സ​മീ​പ​ത്തെ മ​റ്റു ജ​ല​പാ​ത​ങ്ങ​ളെ​ല്ലാം ആ​ഴ്ച​ക​ള്‍ക്ക് മു​മ്പേ അ​ട​ച്ചി​രു​ന്നു. ഇ​തി​നാ​ല്‍ത​ന്നെ നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് പാ​ല​രു​വി​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ല്‍ മൃ​ഗ​ങ്ങ​ള്‍ക്ക് ജ​ലം ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പാ​ല​രു​വി​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്ന്​ ഐ.​എ​ഫ്.​എ​സ് അ​റി​യി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here