പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ) മാരായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. എസ്.പി.ഒമാരുടെ ഒഴിവ് നിലവിലുള്ളതിനാലാണ് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. 18 വയസ് പൂര്‍ത്തിയായ എന്‍.സി.സി, സ്‌കൗട്ട് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭട•ാര്‍, അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐ.എഫ്.എസ്.സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here