പത്തനംതിട്ട :ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്് ജില്ലയില്‍ അഞ്ച്് മണ്ഡലങ്ങളില്‍ 49 പോളിംഗ് ബൂത്തുകള്‍ പിങ്ക് (സ്ത്രീ സൗഹൃദ) പോളിംഗ് ബൂത്തുകളെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.അടൂരിലെ ഒമ്പതും തിരുവല്ല, റാന്നി, ആറന്മുള, കോന്നി എന്നീ മണ്ഡലങ്ങളില്‍ 10 പോളിംഗ് ബൂത്തുകള്‍ വീതമാണ് പിങ്ക് പോളിംഗ് ബൂത്തുകളായുള്ളത്. ഈ ബൂത്തുകളില്‍ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത് പൂര്‍ണമായും സ്ത്രീകളെയായിരിക്കും.പ്രായമായ / മുതിര്‍ന്ന സ്ത്രീകളെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. അംഗപരിമിതരെ പോളിങ് ബൂത്തിലെത്തിക്കാനായി പഞ്ചായത്തു തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ സജ്ജമാക്കും. പുറമെ ഇവര്‍ക്ക് ബൂത്തുകളില്‍ വീല്‍ചെയര്‍ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാക്കും. ബൂത്തുകളില്‍ മുലയൂട്ടലിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും, ബൂത്തുതലത്തില്‍ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ട് ചെയ്യാനുളള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഓരോ ബൂത്തുകളിലും ഒരു പ്രിസൈഡിംഗ് ഓഫീസറുള്‍പ്പടെ നാല് വനിതാ ഉദ്യോഗസ്ഥരാണ് ഉണ്ടാകുക.ആറന്മുള മണ്ഡലത്തില്‍ കോഴിമല സെന്റ് മേരീസ് യുപിഎസ് (നോര്‍ത്തേണ്‍ ബില്‍ഡിംഗ് നോര്‍ത്ത് പോര്‍ഷന്‍), കോഴിമല സെന്റ് മേരീസ് യുപിഎസ് (സതോണ്‍ ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), പുല്ലാട് ഗവ.മോഡല്‍ യുപിജിഎസ് (വെസ്റ്റേണ്‍ പോര്‍ഷന്‍), നെല്ലിക്കാല ഗവ.എല്‍പിഎസ്, കിടങ്ങന്നൂര്‍ ഗവ എല്‍പിഎസ് (സൗത്ത് ബില്‍ഡിംഗ്), ഇലന്തൂര്‍ ഗവ.വിഎച്ച്എസ്എസ് (നോര്‍ത്ത് ബില്‍ഡിംഗ്), ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസ് (നോര്‍ത്ത് ബില്‍ഡിംഗ് സൗത്ത് പോര്‍ഷന്‍), ഉള്ളന്നൂര്‍ ദേവിവിലാസം ഗവ.എല്‍പിഎസ് (നോര്‍ത്തേണ്‍ സൈഡ്), തുമ്പമണ്‍ ഏറം ഗവ.യുപിഎസ്, പത്തനംതിട്ട മര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (സതേണ്‍ സൈഡ്)എന്നീ സ്‌കൂളുകളാണ് പിങ്ക് ബൂത്തുകളാകുക. റാന്നി നിയോജക മണ്ഡലത്തില്‍ പെരുനാട് ഗവ. എല്‍പി സ്‌കൂള്‍, ചെത്തോംകര എസ്‌സിഎച്ച്എസ്എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍), വളവോടിക്കാവ് മാര്‍തോമ എല്‍പിഎസ്, പെരുമ്പെട്ടി ഗവ.എല്‍പിഎസ് (വെസ്റ്റേണ്‍ ബില്‍ഡിംഗ് സതേണ്‍ പോര്‍ഷന്‍), റാന്നി വൈക്കം ഗവ.യുപിഎസ് (ഓള്‍ ന്യൂ സതേണ്‍ ബില്‍ഡിംഗ്), വാഴക്കുന്നം എന്‍എസ്എസ്റ്റിറ്റിഐ (നോര്‍ത്തേണ്‍ ബില്‍ഡിംഗ്), അരയാഞ്ഞിലിമണ്ണ് ഗവ.എല്‍പിഎസ്, പെരുനാട് ബഥനി സെന്റ് മേരീസ് എച്ച്എസ് (എല്‍പി സെക്ഷന്‍ നോര്‍ത്തേണ്‍ പോര്‍ഷന്‍), എഴുമറ്റൂര്‍ ഗവ.എച്ച്എസ്എസ് അസാപ് ബില്‍ഡിംഗ്, എടക്കുളം മാര്‍തോമ ടിടിഐ (വെസ്റ്റേണ്‍ പോര്‍ഷന്‍) എന്നീ സ്‌കൂളുകളുമാണ് പിങ്ക് ബൂത്തുകളാകുന്നത്.കോന്നി നിയോജക മണ്ഡലത്തില്‍ മൈലപ്ര സെന്റ് അല്‍ഫോണ്‍സ ബ്ലോക്ക് ഈസ്‌റ്റേണ്‍ ബില്‍ഡിംഗ്, കോന്നി ആര്‍വിഎച്ച്എസ്എസ് (ഈസ്‌റ്റേണ്‍ ബില്‍ഡിംഗ് വെസ്റ്റേണ്‍ പോര്‍ഷന്‍), കോന്നി എസ്എന്‍ പബ്ലിക് സ്‌കൂള്‍ സതേണ്‍ ബില്‍ഡിംഗ് (ഗ്രൗണ്ട് ഫ്‌ലോര്‍ സെന്‍ട്രല്‍ പോര്‍ഷന്‍), കോന്നി ഗവ.എല്‍പിഎസ് (സൗത്ത് പോര്‍ഷന്‍) , കോന്നി ഗവ.എച്ച്എസ്എസ് മിഡില്‍ ബില്‍ഡിംഗ്, പ്രമാടം ഗവ.എച്ച്എസ്എസ്, പ്രമാടം നേതാജി എച്ച്എസ്എസ്, കൈപ്പട്ടൂര്‍ ഗവ.വിഎച്ച്എസ്എസ് കോണ്‍ക്രീറ്റ് ബില്‍ഡിംഗ്, കോന്നി അമൃത വിഎച്ച്എസ്എസ് വെസ്റ്റ് ബില്‍ഡിംഗ് (സൗത്ത് പോര്‍ഷന്‍), ഐരവണ്‍ പിഎസ് വേലുപിള്ള എംഎച്ച്എസ് (വെസ്റ്റേണ്‍ പോര്‍ഷന്‍)എന്നീ സ്‌കൂളുകളാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍.തിരുവല്ല മണ്ഡലത്തില്‍ ആഞ്ഞിലിത്താനം ഗവ മോഡല്‍ ന്യൂ എല്‍പിഎസ്, നെടുങ്ങാടപ്പളളി സെന്റ് ഫിലോമിന യുപിഎസ്, ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് എച്ച്എസ്എസ് (ഈസ്റ്റ്), കവിയൂര്‍ കൃഷ്ണന്‍നായര്‍ എംഎച്ച്എസ് (സെന്‍ട്രല്‍ പോര്‍ഷന്‍), വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ് (ഈസ്‌റ്റേണ്‍ ബില്‍ഡിംഗ്), കുറ്റപ്പുഴ മാര്‍തോമ കോളജ് ഓഡിറ്റോറിയം, കുറ്റപ്പുഴ മാര്‍തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍), തുകലശേരി സിറിയന്‍ ക്രിസ്ത്യന്‍ സെമിനാരി എല്‍പിഎസ് (വെസ്റ്റേണ്‍ പോര്‍ഷന്‍), കാവുംഭാഗം ഡിബിഎച്ച്എസ്എസ് (നോര്‍ത്തേണ്‍ പോര്‍ഷന്‍), മേപ്രാല്‍ ഗവ എല്‍പിഎസ് (വെസ്റ്റേണ്‍ പോര്‍ഷന്‍) എന്നീ സ്‌കൂളുകള്‍ പിങ്ക് പോളിംഗ് സ്റ്റേഷനുകളാകും.അടൂര്‍ നിയോജക മണ്ഡലത്തിലെ പൂഴിക്കാട് ഗവ. യുപിഎസ് (വെസ്റ്റ് ബില്‍ഡിംഗ്), തുമ്പമണ്‍ ഗവ.യുപിഎസ് (വെസ്റ്റ് പോര്‍ഷന്‍), തട്ടയില്‍ ഗവ.എല്‍പിജിഎസ് (വെസ്‌റ്റേണ്‍ വിംഗ്), അടൂര്‍ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം എച്ച്എസ് (ഈസ്റ്റ് ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍), തൃച്ചേന്ദമംഗലം ഗവ.എച്ച്എസ് (മെയിന്‍ ബില്‍ഡിംഗ് നോര്‍ത്ത് പോര്‍ഷന്‍), പഴകുളം കെവിയുപിഎസ് (മെയിന്‍ ബില്‍ഡിംഗ് ഈസ്റ്റേണ്‍ പോര്‍ഷന്‍), കടമ്പനാട് കെആര്‍കെപിഎം ബോയ്‌സ് എച്ച്എസ് ആന്‍ഡ് വിഎച്ച്എസ് (മിഡില്‍ ബില്‍ഡിംഗ് ഈസ്റ്റേണ്‍ പോര്‍ഷന്‍), വടക്കേടത്ത്കാവ് ഗവ.വിഎച്ച്എസ് (സതേണ്‍ ബില്‍ഡിംഗ് ഈസ്റ്റ് പോര്‍ഷന്‍), ഏഴംകുളം ഗവ.എല്‍പി സ്‌കൂള്‍ (നോര്‍ത്തേണ്‍ ബില്‍ഡിംഗ്) എന്നിവിടങ്ങളിലാണ് പിങ്ക് പോളിങ് ബൂത്തുകള്‍ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here