തുലാപ്പള്ളി:കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ തുലാപ്പള്ളി സ്വദേശി കുടിലിൽ ബിജു മാത്യു (50) വിൻ്റെ സംസ്കാരം ബുധനാഴ്ച നടക്കും.പരേതരായ ചാക്കോ തോമസ്, ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബിജു. ഭാര്യ ഡെയ്‌സി ഇടമുറി കാലായിൽ കുടുംബാംഗം.മക്കൾ : ബിൻസി, ബിൻസൺ, ബിജോ. മരുമകൻ ജോസ്‌ലി. മൃതദേഹം രാവിലെ ഏഴ് മുതൽ എട്ട് വരെ പിആർസി മലയിലുള്ള വീട്ടിലും തുടർന്ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമാ പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് അഭിവന്ദ്യ ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ കാർമ്മീകത്വത്തിൽ സംസ്കാര ശ്രൂഷകൾ നടക്കും. പമ്പാവാലി ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടർന്ന് അനുശോചന സമ്മേളനം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here