തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനെ തുടർന്ന 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  • രാവിലെ 11 നും ഉച്ചക്ക് 3നുമിടയ്ക്ക് നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കണം
  • ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുക
  • ചർമരോഗങ്ങൾ ഒഴിവാക്കാൻ മോയ്സ്ചറൈസറുകളും സൺസ്‌ക്രീനും ഉപയോഗിക്കാം. എസ്‌പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ വാങ്ങാൻ ശ്രദ്ധിക്കുക.
  • വേനൽക്കാലത്ത് വെള്ളയോ ഇളംനിറത്തിലോ ഉള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. തൊപ്പിയും കുടയും സൺഗ്ലാസുകളും എപ്പോഴും കൈയിൽ കരുതണം.
  • ഉച്ചസമയത്തെ വ്യായാമം ഒഴിവാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here