വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്പിച്ച യുവാവിനെ പൊലീസ് പിടികൂടി. മൈലക്കര ചരിഞ്ഞാന്‍കോണം പുലിക്കുഴി മേലെ പുത്തന്‍വീട്ടില്‍ ശ്രീരാജ് (21) നെയാണ് പിടികൂടിയത്. സ്കൂള്‍ വിദ്യാർഥിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അന്വേഷണമാണ് പോക്സോ കേസില്‍ അവസാനിച്ചത്.
പെണ്‍കുട്ടിക്കായി കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ പൊലീസ് പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയശേഷം വൈദ്യപരിശോധന നടത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുക്കുറുപ്പ്, എസ്.ഐ സജിത്ത് ജി. നായര്‍, സിവില്‍ പൊലീസുകാരായ പ്രദീപ്, ഷിബ, ദീപു, പ്രഭുല്ലചന്ദ്രന് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിമാന്റ് ചെയ്തു.