തി​രു​വ​ന​ന്ത​പു​രം: ഇ​ക്കൊ​ല്ല​ത്തെ പ​ത്താം ക്ലാ​സ് പൊ​തുപ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും.​ ഈ മാ​സം നാ​ലി​നാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. മൂ​വാ​യി​ര​ത്തി​ല്‍ പ​രം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നാ​ലേ​കാ​ല്‍ ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍ 20 വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ക്കു​ക.70 ക്യാ​മ്പു​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ര്‍ പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.ഹ​യ​ര്‍​സെ​ക്ക​ണ്ട​റി പ​രീ​ക്ഷ ചൊ​വ്വാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. 77 ക്യാ​മ്പു​ക​ളി​ലാ​യി ഹ​യ​ര്‍​സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ​വും ന​ട​ക്കും. എ​ട്ട് ക്യാ​മ്പു​ക​ളി​ലാ​യി 22,000 അ​ധ്യാ​പ​ക​ര്‍ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ണ്ട​റി മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലും പ​ങ്കെ​ടു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here