കോട്ടയം: കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന, മറ്റു ലോക്‌സഭ മണ്ഡലങ്ങളിൽ വോട്ടുള്ള 2227 ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു രേഖപ്പെടുത്തി. ഫോം 12 ൽ അപേക്ഷ നൽകിയ ഉദ്യോഗസ്ഥർ ഫെസിലിറ്റേഷൻ കേന്ദ്രം വഴിയാണ് തപാൽവോട്ട് രേഖപ്പെടുത്തിയത്.കാസർഗോഡ്-7, കണ്ണൂർ-11, വടകര-9, വയനാട്-7, കോഴിക്കോട്-11, മലപ്പുറം-8, പൊന്നാനി-3, പാലക്കാട്-6, ആലത്തൂർ-9, തൃശൂർ-15, ചാലക്കുടി-16, എറണാകുളം-43, ഇടുക്കി-99, കോട്ടയം-656, ആലപ്പുഴ-159, മാവേലിക്കര-270, പത്തനംതിട്ട-602, കൊല്ലം-114, ആറ്റിങ്ങൽ-72, തിരുവനന്തപുരം-91, മറ്റുള്ളവ-19 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലേക്ക് ജില്ലയിൽ രേഖപ്പെടുത്തിയ തപാൽവോട്ടുകളുടെ എണ്ണം. 

LEAVE A REPLY

Please enter your comment!
Please enter your name here