എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​വും മ​ത​മൈ​ത്രി​യു​ടെ കീ​ർ​ത്തി നി​റ​ഞ്ഞ​തു​മാ​യ എ​രു​മേ​ലി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ​ർ​ക്കാ​ർ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക്‌ കൈ​മാ​റി.ന​ട​പ്പി​ല്‍ വ​രു​ത്തേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ച് പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ടു​ക​ള്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ച് ന​ട​പ്പി​ല്‍ വ​രു​ത്തു​ന്ന​തി​നാ​യി ഒ​രു വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച 12-ാം വാ​ര്‍​ഡ് മെം​ബ​ര്‍ മാ​ത്യു ജോ​സ​ഫ് മ​ഞ്ഞ​പ്പ​ള്ളി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു. 20-ാം വാ​ര്‍​ഡ് മെം​ബ​ര്‍ നാ​സ​ര്‍ പ​ന​ച്ചി​യി​ല്‍ പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി.പ്ര​മേ​യം ച​ര്‍​ച്ച ചെ​യ്ത ക​മ്മി​റ്റി എ​രു​മേ​ലി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ ആ​വ​ശ്യ​മാ​ണെ​ന്നും ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കും മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കു​മു​ള്‍​പ്പെ​ടെ വ​ള​രെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യും ഇ​തി​നു സ്ഥാ​യി​യാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. ന​ട​പ്പി​ല്‍ വ​രു​ത്തേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ​ദ്ധ​തി​ക​ളെ​യും​കു​റി​ച്ച് പ​ഠ​നം ന​ട​ത്തി പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് (ഡി​പി​ആ​ര്‍) ത​യാ​റാ​ക്കി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചെ​ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി അറിയിച്ചു  .

LEAVE A REPLY

Please enter your comment!
Please enter your name here