പത്തനംതിട്ട : അക്ഷയ സെന്ററുകൾ നാടിൻറെ സേവനമുഖമാണെന്നും അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുവാൻ എല്ലാ വിധ സഹായവും നൽകുമെന്നും സി ഐ ടി യൂ  പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് ഹരിദാസ് അഭിപ്രായപ്പെട്ടു  .അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് പത്തനംതിട്ട ജില്ലാ കൺവെൻഷനും കുടുംബസംഗമവും ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .എ ഐ ടി ഇ ജില്ലാ പ്രസിഡന്റ് അബ്‍ദുൾ മനാഫ് അധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ഷാജഹാനിൽ നിന്ന് പ്രവർത്തന ഫണ്ട് സിഐ  ടി യൂ ജില്ലാ പ്രസിഡന്റ് ഏറ്റുവാങ്ങി .ജില്ലാ ഭാരവാഹികളായ സാജൻ ,സോനു ,കൃഷ്ണദാസ് ,സാം എന്നിവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here