ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. കേരളമടക്കം 12 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമടക്കം 89 ലോക്സഭാ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് ഇന്ന് പുറപ്പെടുവിക്കുക.
കേരളം-20, കർണാടക- 14, രാജസ്ഥാൻ- 13, ഉത്തർപ്രദേശ്, മഹാരാഷ്ട്ര- എട്ട്, മധ്യപ്രദേശ്- ഏഴ്, ആസാം, ബിഹാർ- അഞ്ച്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്- മൂന്ന്, മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ-1 എന്നീ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് ഇന്ന് പുറത്തിറങ്ങുക.ഏപ്രിൽ നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്. ഏപ്രിൽ 26നാണ് രണ്ടാംഘട്ട പോളിംഗ്.