കൊല്ലം: നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാകുന്നതിന് അര്‍ഹരായവരെ ഒഴിവാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അതത് ഓഫീസ് മേധാവികള്‍ സോഫ്റ്റ്‌വെയര്‍ മുഖാന്തിരമാണ് രേഖകള്‍സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനുപുറമെയുള്ളവര്‍ക്കും സംവിധാനം ഏര്‍പ്പെടുത്തി.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അനുബന്ധരേഖകള്‍ സഹിതം, പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ഡ്യൂട്ടിയുണ്ടെങ്കില്‍ നിയമന ഓഡര്‍ ഉള്‍പ്പെടുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഒഴിവാക്കപ്പെട്ടവര്‍, ഉത്തരവ് സഹിതം നിശ്ചിത പരിശീലനതീയതിക്ക് മുമ്പ് ജില്ലാ ‘ഓഡര്‍’ സെല്ലില്‍ അപേക്ഷിക്കണം. അടിയന്തരവും അപ്രതീക്ഷിതവുമായ സാഹചര്യത്തില്‍ ഒഴിവാക്കുന്നതിന് സ്ഥാപനമേധാവിയുടെ / നോഡല്‍ ഓഫീസറുടെ സാക്ഷ്യത്തോടെയാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാരുടെ വിവരങ്ങള്‍ ബോധപൂര്‍വമായി ഒഴിവാക്കുന്ന ഓഫീസ് മേധാവികള്‍/നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിസ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.  

LEAVE A REPLY

Please enter your comment!
Please enter your name here