ചെന്നൈ: മലയാളി അത്ലറ്റ് എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി. കാല്‍മുട്ടിന് പരിക്കേറ്റതോടെയാണ് തീരുമാനം.
ചൊവ്വാഴ്ച പരിശീനത്തിനിടെയാണ് ശ്രീശങ്കറിന് കാല്‍മുട്ടിന് പരിക്കേറ്റത്. പിന്നാലെ മുംബൈയിലെത്തി നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശസ്ത്രക്രിയയും ആറ് മാസം വരെ വിശ്രമവും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറാന് തീരുമാനിക്കുകയായിരുന്നു.ലോംഗ്ജംപില് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിൽ മെഡല്‍ നേടിയിട്ടുണ്ട്.