ന്യൂ ഡൽഹി: ജനുവരി 22, 2024

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പ്രധാനമന്ത്രി  സൂര്യോദയ പദ്ധതി ‘ പ്രഖ്യാപിച്ചു. ഇതിന്റെ കീഴിൽ ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജ ഉപകരണങ്ങൾ  ലഭിക്കും.

“അയോധ്യയിൽ ഇന്ന് ജീവന്റെ സമർപ്പണം സാക്ഷത്കാരമായ ഈ ശുഭകരമായ വേളയിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സൗരോർജ പുരപ്പുറ സംവിധാനങ്ങൾ ഉണ്ടായിരിക്കണമെന്ന എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെട്ടു.

അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം, ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നതാണ്. ഇതിനായി നമ്മുടെ സർക്കാർ “പ്രധാനമന്ത്രി സൂര്യോദയ പദ്ധതി ” ആരംഭിക്കും.

ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“सूर्यवंशी भगवान श्री राम के आलोक से विश्व के सभी भक्तगण सदैव ऊर्जा प्राप्त करते हैं। आज अयोध्या में प्राण-प्रतिष्ठा के शुभ अवसर पर मेरा ये संकल्प और प्रशस्त हुआ कि भारतवासियों के घर की छत पर उनका अपना सोलर रूफ टॉप सिस्टम हो। अयोध्या से लौटने के बाद मैंने पहला निर्णय लिया है कि हमारी सरकार 1 करोड़ घरों पर रूफटॉप सोलर लगाने के लक्ष्य के साथ “प्रधानमंत्री सूर्योदय योजना” प्रारंभ करेगी। इससे गरीब और मध्यम वर्ग का बिजली बिल तो कम होगा ही, साथ ही भारत ऊर्जा के क्षेत्र में आत्मनिर्भर भी बनेगा।”

LEAVE A REPLY

Please enter your comment!
Please enter your name here