ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയിൽ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പൂജയും സ്വിച്ച്ഓൺ കർമ്മവും നടന്നു. കോമഡി-ത്രില്ലെർ ജോണറിലുള്ള ഈ സിനിമ “എൻ”(N) മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം കുര്യാക്കോസ് എന്നിവരാണ് നിർമിക്കുന്നത് , നവാഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ധ്യാൻ ശ്രീനിവാസനെ കൂടാതെ ധർമജൻ ബോൾഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യൻ, മരിയ വിൻസെന്റ്, വിനീത് തട്ടിൽ , പ്രമോദ് വെള്ളിനാട്,നവാസ് വള്ളികുന്ന്, ടിജി രവി, ജാഫർ ഇടുക്കി , നീന കുറുപ്പ്, എന്നിവരും മറ്റു പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ധ്യാൻ നായകനാവുന്ന പുതിയ ചിത്രമെന്ന പേരിൽ വമ്പൻ പ്രതികരണമാണ് പ്രേക്ഷകർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനോടകം അറിയിച്ചിരിക്കുന്നത്. ഈ സിനിമയുടെ പേരും മറ്റു വിവരങ്ങളും വളരെ ആകാംക്ഷയിൽ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

എഡിറ്റർ: ഡോൺ മാക്സ്, മ്യൂസിക്ക്: 4 മ്യൂസിക്ക്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: അരവിന്ദ് എ ആർ, മേക്കപ്പ്: നരസിംഹസ്വാമി,സ്റ്റിൽസ്: റിഷാജ്, കൊറിയോഗ്രാഫി: റിഷ്ദാൻ, ആക്ഷൻ: പിസി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ.എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here