ന്യൂഡല്‍ഹി: കര്‍ണാടകയിലെ മഗഡി കേരെ സംരക്ഷണ മേഖല, അങ്കസമുദ്ര പക്ഷി സംരക്ഷണ മേഖല, അഘനാശിനി അഴിമുഖം, തമിഴ്‌നാട്ടിലെ കരൈവെട്ടി പക്ഷിസങ്കേതം, ലോംഗ്വുഡ് ഷോല റിസര്‍വ് വനം എന്നിവയാണ് ഇന്ത്യയില്‍നിന്ന് പട്ടികയില്‍ അവസാനമായി ഉള്‍പ്പെടുത്തിയിരിക്കുന്ന തണ്ണീര്‍തടങ്ങളെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ബുധനാഴ്ച എക്‌സിലൂടെ അറിയിച്ചു.ഇതോടെ ഇന്ത്യയില്‍നിന്ന് റാംസര്‍ പട്ടികയിലുള്ള തണ്ണീര്‍തടങ്ങളുടെ എണ്ണം 80 ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് റാംസര്‍ ഉടമ്പടി.ഇറാനിലെ റാംസറില്‍ 1971- ഫെബ്രുവരി രണ്ടിന് നടന്ന അന്താരാഷ്ട്ര ഉച്ചകോടിയാണ് തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിന് റാംസര്‍ ഉടമ്പടിയുണ്ടാക്കിയത്. റാംസര്‍ സൈറ്റ് എന്ന പദവി ലഭിക്കുന്നതോടെ സങ്കേതങ്ങള്‍ക്ക് അന്താരാഷ്ട്ര പരിഗണന ലഭിക്കും. തടാകത്തിന്റെ സംരക്ഷണത്തിന് രാജ്യാന്തര ധനസഹായം ലഭിക്കാനും ഇത് വഴിയൊരുക്കും. രണ്ട് ലക്ഷത്തോളം കുളങ്ങള്‍ രാജ്യത്തുണ്ടെന്നും പലതും സംരക്ഷണം ആവശ്യമുള്ളതാണ്. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നിവയാണ് കേരളത്തിലെ റാംസര്‍ സൈറ്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here