എം.ജി. സര്‍വകലാശാലയുടെ അടുത്ത (2024-2025 ) അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന പുതിയ ഓണേഴ്സ് ബിരുദ പഠനത്തെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണത്തിനും സംശയ നിവാരണത്തിനുമായി ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് നാളെ (03) പത്തനംതിട്ട ടൗണ്‍ഹാളില്‍ മുഖാമുഖം സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന മുഖാമുഖത്തിന് എം.ജി. യൂണിവേഴ്‌സിറ്റി മാസ്റ്റര്‍ ട്രെയിനര്‍ ലിജിന്‍. പി. മാത്യു നേതൃത്വം നല്‍കും. രണ്ടര വര്‍ഷ ബിരുദ പദ്ധതി, നാല് വര്‍ഷ ഗവേഷണാധിഷ്ഠിത ഓണേഴ്സ് ബിരുദം, വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന മേജര്‍, മൈനര്‍ വിഷയങ്ങള്‍, സ്‌കില്‍ അധിഷ്ഠിത കോഴ്സുകള്‍, പുതിയ പരീക്ഷാ സംവിധാനങ്ങള്‍ എന്നിവ പരിചയപ്പെടുത്തും. ബിരുദ പാഠ്യപദ്ധതി മാറൂന്നതിനനുസൃതമായി ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങിയ ഉപരിപഠനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here