ഫാഷന്‍ ഡിസൈനറും നടന്‍ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചന്‍ വിവാഹിതയായി. അഭിനന്ദ് ബസന്താണ് വരന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.കുടുംബസമേതമാണ് മമ്മൂട്ടി വിവാഹത്തിനെത്തിയത്. ഭാര്യ സുല്‍ഫത്ത്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകള്‍ സുറുമി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവരെല്ലാം ചടങ്ങിനെത്തി. മോഹന്‍ലാല്‍, ശ്രീനിവാസന്‍, ബാലചന്ദ്ര മേനോന്‍, ബിന്ദു പണിക്കര്‍, കുഞ്ചക്കോ ബോബന്‍ എന്നിവരും ചടങ്ങിനെത്തി.

ഫെമിന, നിത അംബാനിയുടെ ഹെര്‍ സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള സ്വാതി ഇപ്പോള്‍ ഫ്രീലാന്‍സ് സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. ആദ്യം ഫെമിനയിലെ ഹെഡ് സ്റ്റൈലിസ്റ്റ്‌ അക്ഷിത സിങ്ങിന് കീഴിലാണ് സ്വാതി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഹെഡ് സ്റ്റൈലിസ്റ്റാകുകയായിരുന്നു. നിലവില്‍ ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്നാഷണല്‍ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ കമ്യൂണിക്കേഷനില്‍ ബിരുദം സ്വന്തമാക്കി. ഫെമിനയിലായിരുന്നു ഇന്റേണ്‍ഷിപ്പ്. ശേഷം ദുബായിയില്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം വില്ല 88-ല്‍ പ്രവര്‍ത്തിച്ചു. രണ്ട് വര്‍ഷത്തോളം ദുബായില്‍ ഫാഷന്‍ ഷോകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തി ഫെമിനയില്‍ ഫാഷന്‍ സ്റ്റൈലിസ്റ്റായി തുടക്കം കുറിച്ചു. ഹെഡ് സ്റ്റൈലിസ്റ്റായതോടെ മാസികയുടെ മുഖചിത്രങ്ങള്‍ക്കുള്ള മോഡലുകളെ ഒരുക്കി. നിത അംബാനി, ദീപിക പദുക്കോണ്‍, അദിതി റാവു ഹൈദരി, സൂസെയ്ന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.കുഞ്ചന്റേയും ശോഭയുടേയും ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകള്‍. ഹെയര്‍ ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ശ്വേത.

LEAVE A REPLY

Please enter your comment!
Please enter your name here