മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് ദിനം രാത്രിയിൽ നൂറിലധികം എക്സ്ട്രാ ഷോകൾ നടത്തി പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് ചിത്രം.സൂപ്പർഹിറ്റ്‌ ചിത്രം ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഛായാഗ്രഹണം -സുദീപ് ഇളമൻ, സംഗീതം -ജെയ്ക്സ് ബിജോയ്‌, സഹനിർമ്മാതാവ് -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് -ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ -അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ -പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ -SYNC സിനിമ, ഫൈനൽ മിക്സിങ് -രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ -ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ -റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് -ഗോകുൽ വിശ്വം, കൊറിയോഗ്രാഫി -വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ -ബില്ലാ ജഗൻ, പി.ആ‍ർ.ഓ -മഞ്ജു ഗോപിനാഥ്, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് -പ്രോമിസ്, മാർക്കറ്റിങ് -ബിനു ബ്രിങ്ഫോർത്ത്, വിതരണം -മാജിക് ഫ്രെയിംസ്.

LEAVE A REPLY

Please enter your comment!
Please enter your name here