പാലക്കാട് : ജില്ലാ ആശുപത്രി മോർച്ചറിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ രണ്ടുപേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശികളായ അജിത്ത്, ശ്രീജിത്ത് എന്നിവരേയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തിരുന്നു.മോർച്ചറിയിൽ മരിച്ചയാളുടെ ബന്ധുക്കൾ അതിക്രമിച്ച് കയറിയതായി പരാതി ലഭിച്ചിരുന്നു. അനുവാദം കൂടാതെ മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിൽ കയറി കണ്ടു. മോർച്ചറി ജനൽ തകർത്തു. ആക്സിഡന്റിൽ മരിച്ചയാളുടെ സുഹൃത്തുക്കളാണ് അക്രമം അഴിച്ചുവിട്ടത്. ജില്ലാ ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here