ചെങ്ങന്നൂർ :പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ കേസ് എടുത്തിരിക്കുന്നത്.ആടുജീവിതം പ്രദർശനത്തിടെ മൊബൈൽ ഫോണിൽ ചിത്രം റെക്കോർഡ് ചെയ്തു എന്നാണ് ആരോപണം. എന്നാൽ താൻ താൻ വീഡിയോ കാൾ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ഫോൺ വിശദ പരിശോധനക്ക് വിധേയമാകുമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here