മ​ലയാ​ള ക​വി​താ​ശാഖയ്ക്ക് പു​തി​യൊ​രു​മാ​നം നൽകി​യ ക​വി​യാ​ണ് കു​മാ​ര​നാശാൻ.ആ​ശാ​ന്റെ കൃ​തി​കൾ കേ​ര​ളീ​യ സാ​മൂഹി​ക ജീ​വി​തത്തിൽ വ​മ്പി​ച്ച പ​രി​വർ​ത്ത​ന​ങ്ങൾ​ക്ക് സ​ഹാ​യ​ക​മായി. ശ്രീ​നാ​രാ​യ​ണ ഗു​രു​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​താ​ണ് ആ​ശാ​ന്റെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യത്.
14-ാം വ​യസിൽ സം​സ്​കൃ​ത വി​ദ്യാർ​ത്ഥി ആ​യി​രി​ക്കു​മ്പോൾ ത​ന്നെ അ​ദ്ധ്യാ​പ​ക​വൃ​ത്തി​യിലും പ്ര​വേ​ശിച്ചു. അങ്ങ​നെ കു​മാ​രു കു​മാ​ര​നാ​ശാ​നായി. മ​ഹാ​ഗു​രു ആ​ശാ​നെ ഉ​പ​രി​പഠ​ന​ത്തി​നാ​യി ബാം​ഗ്ലൂ​രി​ലേ​ക്ക​യച്ചു. കൊൽക്ക​ത്ത, ചെന്നൈ എ​ന്നി​വി​ട​ങ്ങ​ളിലും പഠ​നം തു​ടർന്നു. സം​സ്​കൃ​ത​ത്തിലും ഇം​ഗ്ലീ​ഷിലും അ​റി​വു​നേടി. ഇം​ഗ്ലീഷിൽ നേടി​യ അ​റി​വ് ലോ​ക​സാ​ഹിത്യം പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വസ​രം ഒ​രുക്കി. തു​ടർ​ന്ന് ഷെല്ലി, കീ​റ്റ്‌​സ് തു​ടങ്ങി​യ പാ​ശ്ചാ​ത്യക​വി​ക​ളു​മാ​യു​ള്ള നി​ര​ന്ത​ര​ സ​മ്പർ​ക്കം ആ​ശാ​നി​ലെ ക​വി​യെ വ​ളർത്തി. അ​പ്പോ​ഴേക്കും ബം​ഗാ​ളി​ലെ ന​വോത്ഥാ​ന പ്ര​വർ​ത്തന​ങ്ങൾ ആ​ശാ​നെ സ്വാ​ധീ​നിച്ചു. മ​ലയാ​ള ക​വിതാ​ലോ​ക​ത്തി​ന് വലി​യ സം​ഭാ​വന​കൾ നൽ​കു​ന്ന​തി​ലേ​ക്ക് ഇ​വ ആ​ശാ​നെ ന​യിച്ചു. മ​ലയാ​ള ക​വി​ത​യു​ടെ കാൽ​പ്പനി​ക വ​സ​ന്ത​ത്തി​ന് തുട​ക്കം കു​റിച്ച​ത് മ​ഹാക​വി കു​മാ​ര​നാ​ശാ​നാണ്. കു​മാ​ര​നാ​ശാ​ന്റെ കാ​വ്യങ്ങൾ ഓ​രോന്നും മഹാ​കാ​വ്യ​ങ്ങ​ളേക്കാൾ മി​ക​വു​റ്റ​താ​യി​രുന്നു.
വാ​ല്​മീ​കി​യു​ടെ ആ​ശ്ര​മത്തിൽ ഒ​റ്റ​യ്ക്കാ​യ​പ്പോൾ സീ​ത​യ്​ക്കുണ്ടാ​യ വി​കാ​ര​വി​ചാര​ങ്ങൾ ചി​ന്താ​വി​ഷ്ടയാ​യ സീ​ത​യി​ലൂ​ടെ​യും ബു​ദ്ധ​മ​ത​ത്തി​ന്റെ ആ​ദർശ​ങ്ങൾ ച​ണ്ഡാ​ല​ഭി​ക്ഷു​കി എ​ന്ന കൃ​തി​യി​ലൂ​ടെ​യും ജാ​തി​ചി​ന്ത​യ്​ക്ക് എ​തി​രാ​യി​ത്തീ​രു​ന്ന കവി​ത ദു​ര​വ​സ്ഥ​യി​ലൂ​ടെ​യും സ്‌​നേ​ഹ​മാ​ണ് അ​ഖി​ല​സാ​ര​മൂ​ഴി​യിൽ സ്‌​നേ​ഹ​സാ​രമി​ഹ സ​ത്യ​മേ​കമാം എ​ന്ന സ​ന്ദേ​ശം ന​ളി​നി​യി​ലൂ​ടെയും ആശാൻ ന​മ്മളിൽ എ​ത്തി​ക്കുന്നു.
അ​ത്ഭു​ത​മെ​ന്ന് പ​റ​യട്ടെ, ജാ​തി​വ്യ​വസ്ഥ കൊ​ടി​കു​ത്തി​വാ​ണി​രു​ന്ന കാല​ത്ത് ബ്രാ​ഹ്മ​ണർ​ക്ക് സർ​വ്വാ​ധി​പ​ത്യ​മു​ള്ള ഒ​രു സ​മി​തി​യാ​ണ് പട്ടും വ​ളയും നൽ​കി ആ​ശാ​നെ ആ​ദ​രിക്കാൻ തീ​രു​മാ​നി​ച്ചത്. അ​ന്ന് ഇ​ന്ത്യ സ​ന്ദർ​ശി​ക്കാ​നെത്തി​യ വെ​യിൽ​സ് രാ​ജ​കു​മാ​ര​നെ​ക്കൊ​ണ്ട് അ​തു നൽ​കി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​തും പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാണ്.
മ​ഹാ​കാവ്യം എ​ഴു​താ​തെത​ന്നെ മ​ഹാ​ക​വി​യാ​വു​കയും പാ​ശ്ചാത്യ​രോ​ട് കി​ട​പി​ടി​ക്കു​ന്ന ഗു​ണ​പ​രവും മൂ​ല്യ​വും ഉൾ​ക്കൊ​ള്ളു​ന്ന ര​ചന​കൾ ന​ട​ത്തു​കയും ചെ​യ്​തു കുമാരനാശാൻ എന്ന് സ​മി​തി ക​ണ്ടെത്തി​യി​രുന്നു.
49-ാം വ​യ​സുവ​രെ നീ​ണ്ടു​നി​ന്ന ജീ​വി​ത​കാ​ല​ത്തി​നി​ട​യിൽ ഗ്ര​ന്ഥ​കാരൻ, അ​ദ്ധ്യാ​പകൻ, കവി, വ്യ​വ​സായി, പ​ത്രാ​ധിപർ, നി​യ​മസ​ഭാ സാ​മാ​ജി​കൻ, സം​ഘട​നാ പ്ര​വർ​ത്തകൻ, യോഗി, വേ​ദാ​ന്തി എ​ന്നിങ്ങ​നെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെല്ലാം ത​ന്റേ​താ​യ മി​ക​വു​കാട്ടി​യ മ​ഹാ​നു​ഭാ​വ​നാ​ണ് ആ​ശാൻ. ശ്രീ​നാ​രാ​യ​ണ ധർ​മ്മ​ പ​രി​പാ​ലന യോ​ഗ​ത്തി​ന്റെ പ്ര​ഥ​മ കാ​ര്യ​ദർ​ശി എ​ന്ന നി​ലയിൽ സംഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് ആശാൻ ന​ൽകി​യ സം​ഭാ​വ​ന എന്നും സ്​മ​രി​ക്ക​പ്പെ​ടേ​ണ്ട​താണ്.

LEAVE A REPLY

Please enter your comment!
Please enter your name here