മലപ്പുറം: മഞ്ചേരി നാഷണൽ സ്‌കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യാർത്ഥികൾ ഒരുക്കുന്ന പെയിന്റിംഗ് എക്സിബിഷൻ മേയ് ഒന്ന് മുതൽ നാലു വരെ കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ നടക്കും. രാവിലെ 10.30ന് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. 50ഓളം വിദ്യാർത്ഥികളുടെ ഡ്രോയിംഗ്,​ പെയിന്റിംഗ്,​ ശില്പം എന്നിങ്ങനെ നൂറോളം രചനകൾ പ്രദർശനത്തിനുണ്ടാവും ആർട്ടിസ്റ്റ് ദയാനന്ദൻ,​ പി.സുന്ദരരാജൻ,​ ബാബുരാജ് പുൽപ്പറ്റ പങ്കെടുക്കും വിവിധ കലാചർച്ചകളും നടക്കും. ആർട്ടിസ്റ്റ് സഗീർ മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ സംഘാടകരായ എം.പി. ജയനാരായണൻ,​ ഷബീബ മലപ്പുറം,​ ടി.ഷിമിൽ,​ കെ.എം.ഫാത്തിമ തൻസിൽ,​ സി.കെ.ഫലാഹുദ്ദീൻ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here