പാലക്കാട്: 2022 -23 വർഷത്തെ രണ്ടാംവിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി കൈപ്പറ്റാതിരുന്ന കർഷകർക്ക് തുക നേരിട്ട് നൽകാനൊരുങ്ങി സപ്ലൈകോ. വായ്പയായി തുക വേണ്ടെന്നും സപ്ലൈകോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകണമെന്നും ആവശ്യപ്പെട്ട് പി.ആർ.എസ് വായ്പയുടെ നടപടിക്രമം പൂർത്തിയാക്കാതിരുന്നവർക്കാണ് തുക നൽകുക. ജില്ലയിൽ 1000ത്തോളം പേരുൾപ്പെടെ സംസ്ഥാനത്ത് 3000 ലധികം ആളുകൾക്കാണ് തുക കിട്ടാനുള്ളത്. തുക ലഭിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കാൻ പി.എം.ഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.താങ്ങുവിലയ്ക്കുള്ള നെല്ലുസംഭരണ പദ്ധതിയിൽ കേന്ദ്രസർക്കാർ നൽകാനുള്ള തുകയിൽ 852.29 കോടി രൂപകൂടി അനുവദിച്ചതോടെ സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസമായ സാഹചര്യത്തിലാണ് സപ്ലൈകോയുടെ നടപടി. 756.25 കോടി രൂപകൂടി കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here