കറുകച്ചാൽ: കറുകച്ചാൽ ബ്ലോക്ക് പര്യടനത്തിനിടയിൽ കാനം ജംഗ്ഷനിൽ സമീപം യുഡിഎഫ് സ്ഥാനാർത്ഥി ആൻഡ് ആൻ്റണിക്കായി സരോജിനി ചേച്ചി വഴിയരികിൽ കാത്തുനിൽക്കുകയായിരുന്നു. പര്യടന വാഹനത്തിന് കൈ കാണിച്ച് സരോജിനി ചേച്ചി വണ്ടി നിർത്തിക്കുകയായിരുന്നു. എന്താ അമ്മച്ചി കണിക്കൊന്നയുമായി നിൽക്കുന്നത് എന്ന് ആന്റോ ആന്റണിയുടെ ചോദ്യം. വിഷു വരാൻ പോവുകയല്ലേ മോനെ, വിഷുവിന്റെ അന്ന് എനിക്ക് കാണാൻ പറ്റില്ലല്ലോ, പര്യടനം അല്ലേ എന്ന് സരോജിനി ചേച്ചിയുടെ മറുപടി. തെക്കേടത്ത് വീട്ടിൽ കാനം പതിപ്പാലം സ്വദേശിയാണ് സരോജിനി ടി ആർ. കണിക്കൊന്ന ഏറ്റുവാങ്ങിയ ആന്റോ ആൻ്റണി സരോജിനി ചേച്ചിക്കും കുടുംബത്തിനും ഹൃദ്യമായ വിഷു ആശംസകൾ നേരുന്നു. ഈ തെരഞ്ഞെടുപ്പിൽ നല്ല വിജയം ഉണ്ടാകുമെന്നും ഞങ്ങളെല്ലാവരും ആൻ്റോയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും സരോജിനി ചേച്ചി ആൻ്റോ ആൻ്റണിയോട് പറഞ്ഞു. അനുഗ്രഹ ആശിർവാദങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പര്യടനം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here