കൊല്ലം: പരവൂരിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ പൂതക്കുളത്ത് ഇന്നലെ രാത്രിയാണ് ദാരുണസംഭവമുണ്ടായത്. ഭർത്താവ് ശ്രീജുവും (40) മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. കടബാദ്ധ്യതയാണ് കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here