മഡ്രിഡ്: സെര്‍ബിയന്‍ ടെന്നീസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഈ വര്‍ഷത്തെ ലോറസ് പുരസ്‌കാരം. അഞ്ചാംതവണയാണ് പുരസ്‌കാരം നേടുന്നത്. ബാഴ്‌സലോണ വനിതാ ഫുട്‌ബോള്‍ ടീം മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്‍മാറ്റിക്കിനാണ് വനിതാ പുരസ്‌കാരം. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ങാമിന് ലോറസ് വേള്‍ഡ് ബ്രേക്ക്ത്രൂ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചു. ലോകമെമ്പാടുമുള്ള 69 കായികവ്യക്തിത്വങ്ങളാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സ്പെയിനിലെ മഡ്രിഡില്‍നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു.ലോക ഒന്നാംനമ്പര്‍ താരമായ ജോക്കോവിന് അഞ്ചാം തവണയാണ് സ്‌പോര്‍ട്‌സ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിക്കുന്നത്. 2012, 2015, 2016, 2019 വര്‍ഷങ്ങളിലാണ് മുമ്പ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം മൂന്ന് ഗ്രാന്റ് സ്ലാമുകളാണ് നേടിയത്. വിംബിള്‍ഡണ്‍ ഫൈനലിലുമെത്തി. ആകെ 24 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് ജോക്കോവിച്ചിന്റെ പേരിലുള്ളത്. പുരസ്‌കാരം നേടിയതില്‍ അഭിമാനമുണ്ടെന്ന് ജോക്കോവിച്ച് പറഞ്ഞു.

കാറ്റലോണിയയില്‍നിന്നുള്ള വനിതാ ഫുട്‌ബോളറാണ് ഐറ്റാന. ബാഴ്‌സലോണയിലും സ്പാനിഷ് ടീമിലും മികച്ച പ്രകടനമാണ് നടത്തിയത്. 2022-23ലെ ബാലണ്‍ദ്യോര്‍, ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ നേടി. സ്പാനിഷ് ടീമിന്റെ ലോകകപ്പ് വിജയത്തിലും ബാഴ്‌സയുടെ ചാമ്പ്യന്‍സ് ലീഗ്, ലാലിഗ കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഞായറാഴ്ചനടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച റയല്‍ മഡ്രിഡിനായി വിജയഗോള്‍ നേടി ജൂഡ് ബെല്ലിങ്ങാം ബ്രേക്ക് ത്രൂ പുരസ്‌കാരം സ്വന്തമാക്കി. ഇംഗ്ലിഷ് ടീമിന്റെയും റയലിന്റെയും മിഡ്ഫീല്‍ഡറാണ് ജൂഡ്.

LEAVE A REPLY

Please enter your comment!
Please enter your name here