അടൂർ : കേന്ദ്രീയ വിദ്യാലയവും ബ്രേക് ത്രൂ സയൻസ് സൊസൈറ്റി പത്തനംതിട്ട ചാപ്റ്ററും ചേർന്ന് വിദ്യാർത്ഥികൾക്കായി ടെലിസ്കോപ് നിർമ്മാണ പരിശീലനവും വാനനിരീക്ഷണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എൻ.രാകേഷ് ഉദ്ഘാടനം ചെയ്തു. ബ്രേക് ത്രൂ കേരള ചാപ്റ്റർ സെക്രട്ടറി പ്രൊഫ.പി.എൻ.തങ്കച്ചൻ ക്ലാസ്സ് നയിച്ചു. കുട്ടികൾ ടെലിസ്കോപ്പ് ഉപയോഗിച്ച് സൂര്യ കളങ്കം (സൺ സ്പോട്ട്) നിരീക്ഷണവും വിശദ ചർച്ചയും നടത്തി. തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്കായി രണ്ട് ഇഞ്ച് ഗലീലിയൻ ടെലിസ്കോപ്പ് നിർമ്മാണ പരിശീലനവും ജ്യോതിശാസ്ത്രത്തിന്റെയും ടെലിസ്കോപ്പിന്റെയും ചരിത്ര ക്ലാസും നൽകി. അദ്ധ്യാപകരായ ബീനാ ദിവാകർ, സുരേഷ്.ജി, സന്ധ്യ.കെ, ബ്രേക്ത്രൂ സംഘാടകരായ സജി വർഗീസ്, അജിത്ത്.ആർ, പ്രവിത.പി, കിരൺ, ശരണ്യാരാജ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here