തിരുവനന്തപുരം: ഭാരം കുറഞ്ഞ റോക്കറ്റ്‌ എൻജിൻ ഭാഗം വികസിപ്പിച്ച്‌ തിരുവനന്തപുരം വിഎസ്‌എസ്‌സി. ശേഷിയും ക്ഷമതയും കൂടിയതും ഭാരം കുറഞ്ഞതുമായ കാർബൺ–- കാർബൺ നോസിലാണ്‌ വികസിപ്പിച്ചത്‌.

ജ്വലനപ്രക്രിയക്കുള്ള റോക്കറ്റിലെ പ്രധാന എൻജിൻ ഭാഗങ്ങളിലൊന്നാണ്‌ നോസിൽ.  സിലിക്കൺ കാർബൈഡിന്റെ പ്രത്യേക ആന്റി  ഓക്‌സിഡേഷൻ ആവരണമാണ്‌ പുതിയ നോസിലിന്റെ പ്രത്യേകത. താപസമ്മർദത്തെ നേരിടാൻ ഈ ആവരണം സഹായിക്കും. പിഎസ്‌എൽവി റോക്കറ്റിന്റെ നാലാംഘട്ടത്തിൽ ഉപയോഗിക്കുന്നത്‌  കൊളംബിയം അലോയ് നോസിലുകളാണ്‌. ഇവയ്‌ക്ക്‌ ഭാരം കൂടുതലാണ്‌. പുതിയ നോസിലിന്റെ താപക്ഷമതാ പരിശോധന മഹേന്ദ്രഗിരിയിലെ ഐഎസ്‌ആർഒ സെന്ററിൽ നടന്നു. വലിയമല എൽപിഎസ്‌സിയും പങ്കാളിയായി.

LEAVE A REPLY

Please enter your comment!
Please enter your name here