പു​ൽ​പ​ള്ളി: കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ൽ​നി​ന്ന് ക​ബ​നി ന​ദി​യി​ലേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ട്ടു. പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ബ​നി​യി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തി​നാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. ക​ബ​നി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണം പാ​ടെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​ദി​നം അ​മ്പ​ത് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ക​ബ​നി കു​ടി​വെ​ള്ള പ​ദ്ധ​തി വ​ഴി എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​ണ്. ജ​ല​ല​ഭ്യ​ത ഇ​ല്ലാ​താ​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ക​ബ​നി​യി​ൽ​നി​ന്ന് കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ജ​ല​മെ​ടു​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​ലം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here