ഏറ്റവും ആരോഗ്യപ്രദമായ ഒരു ഭക്ഷണമാണ് താമരയുടെ തണ്ട്. ഇത് ഉപയോഗിച്ച് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ഇപ്പോഴിതാ ട്രെൻഡിങ് ആവുന്ന ഒരു താമരത്തണ്ട് അച്ചാർ ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

എങ്ങനെ തയാറാക്കാം

ആദ്യം താമരയുടെ തണ്ട് വെള്ളമൊഴിച്ച് കഴുകുക. ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഒരു പാനില്‍ ലേശം വെള്ളമൊഴിച്ച് ചൂടാക്കാന്‍വെച്ചശേഷം അരിഞ്ഞുവെച്ച തണ്ട് അതിലേക്കിട്ട് കുറച്ചു നേരം തിളപ്പിക്കണം. നാലഞ്ച് മിനിട്ട തിളച്ചുകഴിഞ്ഞാല്‍ വെള്ളമൊഴിച്ചുളഞ്ഞ് മാറ്റിവെയ്ക്കണം. വേവിച്ചെടുത്ത ഈ കഷ്ണങ്ങള്‍ പിന്നീട് ഒരു തുണിയിലേക്ക് മാറ്റി അല്പം പോലും ഈര്‍പ്പമില്ലാതെ മാറ്റി വെയ്ക്കണം.

ഇനി ഇതിന് വേണ്ട മസാല തയ്യാറാക്കാം

അല്പം അയമോദകം, കുരുമുളക്, തക്കോലം എന്നിവ മിക്‌സര്‍ ഗ്രൈന്‍ഡറിലിട്ട് നന്നായി പൊടിക്കുക. പാന്‍ ചെറിയ ഫ്‌ളേമില്‍ വെച്ച് എണ്ണ ചൂടാക്കിയ ശേഷം മിച്ചമുള്ള അയമോദകവും തക്കോലവും അല്പം കായവും ഇട്ട് നന്നായി വറുത്തെടുക്കുക. ഫ്‌ളെയിം ഓഫാക്കിയ ശേഷം വേവിച്ച താമരത്തണ്ടുകളും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കണം. നന്നായി തണുത്ത ശേഷം അല്പം നാരങ്ങാനീരും ചേര്‍ത്ത് വായുസഞ്ചാരമില്ലാത്ത കണ്ടെയ്‌നറില്‍ അച്ചാര്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. താമരത്തണ്ടുകൊണ്ട് തയ്യാറാക്കിയ ഈ അച്ചാര്‍ ഇനി ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

താമരയുടെ തണ്ടിലടങ്ങിയ നാരും പൊട്ടാസ്യവും ആരോഗ്യപ്രദമാണ്. മാത്രമല്ല, ഈ അച്ചാര്‍ നമ്മുടെ ദഹനം സുഗമമാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യും. അച്ചാറിലുപയോഗിക്കുന്ന എണ്ണയുടേയും ഉപ്പിന്റേയും അളവ് പരമാവധി കുറയ്ക്കുന്നത് മറ്റാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here