ഏലംകുളം: ഡാം തുറന്നു വെള്ളം എത്തിയതോടെ എളാട് ചെക്ക്ഡാമില്‍ വീണ്ടും ജനത്തിരക്കേറി. കനത്ത ചൂടില്‍ നിന്നു ആശ്വാസം തേടി മലപ്പുറം പാലക്കാട് ജില്ലകളിലെ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ഇവിടേക്ക് ആളുകളെത്തുന്നു.വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രകൃതിരമണീയമായ ഈ പ്രദേശം നല്കുന്ന കുളിര്മവലിയ അനുഭവമാണെന്നു ആളുകള്‍ പറയുന്നു.
ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാന്‍ ഇവിടെ സാധിക്കുമെന്നത് അധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.വരും വര്‍ഷങ്ങളില്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കുളിര്‍മ തേടി ഒട്ടേറെ പേരാണ് ഇവിടെ സഞ്ചരിക്കുന്നത്.